ലോകത്താകമാനം ഭീതി പടർത്തിയ കോവിഡ് മഹാമാരിയെ വളരെ പ്രശംസനീയമായ രീതിയിലാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്.ശ്രമകരമായ ഈ ദൗത്യത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന വകുപ്പ് മന്ത്രി എന്ന നിലയിൽ ശ്ലാഖനീയമായ പ്രവർത്തനമാണ് ശ്രീമതി ഷൈലജ ടീച്ചർ നടത്തി വരുന്നത് എന്ന് ലോകമാനം വിലയിരുത്തപ്പെട്ടതാണ്.അത് പോലെ തന്നെ നിപ്പ വൈറസ് പടർന്നു പിടിച്ച ഘട്ടത്തിലും ടീച്ചറുടെ ഭരണ മികവ് കേരളം കണ്ടതാണ് . ഈ ഘട്ടത്തിലാണ് കേവലം രാഷ്ട്രീയ വൈരം മാത്രം കൈമുതലാക്കി കെ പി സി സി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ പ്രസ്താവന നടത്തിയിരിക്കുന്നത്. സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നതും നിറഞ്ഞു നിൽക്കുന്നതും എക്കാലവും വലതുപക്ഷ രാഷ്ട്രീയത്തെ വിറളി പിടിപ്പിച്ചിട്ടേ ഉള്ളു. ശ്രീമതി ഷൈലജ ടീച്ചർക്കെതിരായ ഈ പരാമർശം സ്ത്രീകൾക്കെതിരായ അക്രമമായി കണ്ടു കൊണ്ട് വനിതാവേദി കുവൈത്ത് അതിശക്തമായി പ്രതിഷേധിക്കുന്നു എന്ന് വനിതാവേദി പ്രസിഡന്റ് രമ അജിത്കുമാർ ജനറൽ സെക്രട്ടറി ഷെറിൻഷാജു എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *