ഫാസിസ്റ്റ് ഭീകരതയുടെ ഏറ്റവും വലിയ ഇരകൾ എല്ലാ കാലവും സ്ത്രീകളും ദളിതുകളും ആണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഹത്രസ് സംഭവം എന്നും ഈ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിക്കാൻ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്നും വനിതാവേദി കുവൈത്ത് ആവശ്യപ്പെട്ടു.കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ത്രീകൾക്കും ദളിതുകൾക്കുമെതിരെ സമാനതകളില്ലാത്ത അതിക്രമങ്ങളാണ് ഭരണകൂട ഒത്താശയോട് കൂടി യൂപിയിൽ അരങ്ങേറുന്നത്. പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമാണ് ദാരുണമായ ഈ സംഭവത്തിന്‌ ശേഷവും ഇരയാക്കപ്പെട്ട പെണ്കുട്ടിയോടും കുടുംബത്തോടും ഭരണവർഗം കാണിച്ചിരിക്കുന്നത്.പോലീസിന്റെ കാർമികത്വത്തിലാണ് ഈ ജനാധിപത്യ ധ്വംസനങ്ങൾ അരങ്ങേറുന്നത് എന്നത് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയവുമായി ചേർത്ത് വായിക്കേണ്ടതാണ്. ഈ കാടത്തത്തിനെതിരെ വനിതാവേദി കുവൈത്ത് അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന് വനിതാവേദി കുവൈത്ത് പ്രസിഡന്റ് രമാ അജിത്തും ജനറൽ സെക്രട്ടറി ഷെറിൻഷാജുവും പ്രതിഷേധക്കുറിപ്പിലൂടെ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *