കുവൈറ്റിലെ പ്രമുഖ വനിതാ കൂട്ടായ്മയായ വനിതാവേദി കുവൈറ്റ്‌ ഓണാഘോഷവും ( ചിങ്ങനിലവ് ) അംഗങ്ങളുടെ ഐഡി കാർഡ് വിതരണ ഉദ്‌ഘാടനവും വിപുലമായി സംഘടിപ്പിച്ചു.
സെപ്റ്റംബർ പതിനാറാം തീയതി വൈകിട്ട് 6.30നു വെർച്വൽ മീഡിയയിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ ഓണപ്പൂക്കളം, ഓണപ്പായസം, ഓണക്കാഴ്ചകൾ, തിരുവാതിര, തുമ്പി തുള്ളൽ, വടംവലി വിവിധ ഓണക്കളികൾ കൂടാതെ വിവിധ യൂണിറ്റുകളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ കോർത്തിണക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. സംഘടനയുടെ ഐഡി കാർഡ് ഉദ്ഘാടനം വനിതാവേദി കുവൈറ്റ്‌ പ്രസിഡന്റിന് നൽകി കൊണ്ട് പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗവും, ലോക കേരള സഭ അംഗവുമായ എൻ. അജിത് കുമാർ നിർവഹിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കല കുവൈറ്റ് പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ നിർവഹിച്ചു. പ്രസിഡന്റ്‌ സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം ദിപിമോൾ സുനിൽകുമാർ ഓണസന്ദേശം അവതരിപ്പിക്കുകയും ചെയ്തു. ട്രെഷറർ അഞ്ജന സജി പരിപാടിക്ക് നന്ദി പറഞ്ഞു. പ്രോഗ്രാം കൺവീനറായ ബിന്ദുദിലീപ് പരിപാടികളുടെ ഏകോപനം നിയന്ത്രിച്ചു. ഐഡി കാർഡ് കൺവീ നർമാരായ ഷിനി റോബർട്ട്, രാജലക്ഷി ഷൈമേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *