സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെയും ഇന്ത്യ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെയും ഭാഗമായി വനിതാവേദി കുവൈറ്റ്‌ വെബിനാര്‍ സംഘടിപ്പിച്ചു. സംഘടനയുടെ ഇരുപത്തി ഒന്നാം പ്രവര്‍ത്തന വര്‍ഷത്തെ ഉദ്ഘാടനവും വെബിനാറിന്റെ ഭാഗമായി നടന്നു. പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യൻ അംബാസ്സഡർ സിബി ജോർജ്നിർവഹിച്ചു. കുവൈറ്റ്‌ സമൂഹത്തിലെ വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നവര്‍ എന്ന നിലക്കും, കുട്ടികളുടെ ഭാവി വാർത്തെടുക്കുന്ന അമ്മമാരെന്ന നിലയിലും പ്രവർത്തിക്കുന്ന വനിതകളെ ഒരുമിച്ചു ചേർത്ത് കലാ, സാഹിത്യ ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വനിതാവേദി കുവൈറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനം ഏറെ അഭിമാനത്തോടുകൂടിയാണ് നിർവഹിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപെട്ടു.
പ്രഭാഷകയും, ലേഖികയും,അദ്ധ്യാപികയും പുരോഗമന കലാസാഹിത്യ സംഘ0 സംസ്ഥാന സെക്രട്ടറിയുമായ എ. ജി ഒലീന ടീച്ചർ “സ്ത്രീ സ്വാതന്ത്ര്യം ഏഴര പതിറ്റാണ്ടിൽ എത്തുമ്പോൾ “എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ഏഴര പതിറ്റാണ്ടിൽ ഇന്ത്യൻ സ്ത്രീ സമൂഹത്തിന്റെ യഥാർത്ഥ അവസ്ഥകളെ പറ്റി ലളിതവും സമഗ്രവുമായി വിശദീകരിക്കുകയും ചെയ്തു.

തുടർന്ന് വനിതാവേദി കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ പ്രബന്ധം അവതരിപ്പിക്കുകയും, പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ അജിത്കുമാർ, കലാകുവൈറ്റ് പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. വെബിനാറിനെ തുടര്‍ന്ന്‍ വിവിധ യൂണിറ്റുകളുടെ വ്യത്യസ്തവും മനോഹരവുമായ കലാപരിപാടികൾ അരങ്ങേറി. പ്രസിഡന്റ്‌ സജിത സ്‌കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശബാലകൃഷ്ണൻ സ്വാഗതവും ട്രെഷറർ അഞ്ജന സജി നന്ദിയും അർപ്പിച്ചു. വൈസ് പ്രസിഡന്റ്‌ അമീന അജ്നാസ് പരിപാടികളുടെ ഏകോപനം നിര്‍വ്വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *