കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി
അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്,വള്ളത്തോൾ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകൾ കരസ്ഥമാക്കുകയും 2006ൽ പത്മശ്രീ പുരസ്കാരം നേടുകയും ചെയ്ത സുഗതകുമാരി ടീച്ചർ സംസ്ഥാന വനിതാകമ്മിഷൻറെ പ്രഥമ അധ്യക്ഷ ആയിരുന്നു.

നിലപാടുകൾ കൊണ്ട് എക്കാലവും തലഉയർത്തി നിന്ന പെൺകരുത്തിന്റെ പ്രതീകമായിരുന്ന ടീച്ചറാ യിരുന്നു വനിതാവേദി കുവൈറ്റ് രണ്ടായിരത്തിൽ രൂപീകൃതമായപ്പോൾ ആദ്യത്തെ അതിഥി ആയി പങ്കെടുത്തത്.

അരനൂറ്റാണ്ടിലേറേയായി തുടരുന്ന കാവ്യജീവിതത്തിനിടെ നിരാലംബർക്കിടയിലേക്കും തെരുവിലേക്കും കടന്നുചെന്ന സുഗതകുമാരി ടീച്ചർ പരിസ്ഥിതി ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളി ആയിരുന്നു. പ്രശസ്തകവിയും സ്വാതന്ത്ര്യസമരസേനാ നിയുമായിരുന്ന ബോധേശ്വരന്റെയും സംസ്‌കൃതം പ്രൊഫസർ ആയിരുന്ന കാർത്യായനി അമ്മയുടെയും മകളായി 1934ജനുവരി 22നാണ് സുഗതകുമാരി ടീച്ചറുടെ ജനനം.അനീതികൾക്കെതിരെ പ്രവർത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്ത കവയത്രി അഗതികളായ സ്ത്രീകൾക്ക് വേണ്ടി അത്താണി എന്നഭവനം, മാനസിക രോഗികൾക്ക് വേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിവക്ക് രൂപം കൊടുത്തു.

സുഗതകുമാരിയുടെ കവിതകൾ സമ്പൂർണം എന്നപേരിൽ ബൃഹത്തായ
ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യശ: ശരീരനായ ഡോക്ടർ കെ വേലായുധൻ നായർ ആയിരുന്നു ഭർത്താവ്. ഏകമകൾ ലക്ഷ്മി. പ്രശസ്ത എഴുത്തുകാരിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഹൃദയകുമാരി, സുജാത എന്നിവർ സഹോദരിമാരാണ്.

പ്രകൃതിയേയും സമൂഹത്തെയും സ്നേഹിച്ച കേരളത്തിൻ്റെ പ്രിയ കവയത്രിയുടെ വേർപാടിൽ വനിതാ വേദി കുവൈറ്റ് അഗാധമായ ദു:ഖം രേഖപ്പെടുത്തുന്ന തായി പ്രസിഡൻ്റ് രമാ അജിത്, ആക്ടിംഗ് സെക്രട്ടറി ആശാലത

ആദരാഞ്ജലികൾ

By admin

Leave a Reply

Your email address will not be published. Required fields are marked *