പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ വനിതാവേദി പ്രതിനിധി സംഘം സന്ദർശിച്ചു .കോവിഡിന്റെ ഭാഗമായി അടച്ചുപൂട്ടിയ എംബസി ഷെൽറ്ററിനു ബദൽ സംവിധാനമൊരുക്കുക,കോവിഡ് 19 ന്റെ ഭാഗമായി കുവൈത്തിൽ മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്കുള്ള കമ്പനി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഏകജാലക സംവിധാനമൊരുക്കുക വനിതാ ലീഗൽ അഡ്വൈസറെ നിയമിക്കുക തുടങ്ങി ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം സ്ഥാനപതിക്ക് കൈമാറി.വിഷയങ്ങൾ പരിശോധിച്ചു ആവശ്യമായ നടപടികൾ കൈക്കൊള്ളാം എന്നു അദ്ദേഹം ഉറപ്പ് നൽകി .വനിതാവേദി പ്രസിഡന്റ് രമ അജിത്കുമാർ ,ജനറൽ സെക്രട്ടറി ഷെറിൻഷാജു ,ട്രഷറർ വത്സാ സാം ,വൈസ്പ്രസിഡന്റ് ബിന്ദു ദിലീപ്,ജോയിന്റ് സെക്രട്ടറി ആശാലതാ ബാലകൃഷ്ണൻ ,കേന്ദ്രകമ്മറ്റി അംഗം സജിതാസ്കറിയ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *